കാളവണ്ടിയില്‍ വിവാഹയാത്ര; ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി നവദമ്പതികള്‍
സ്വന്തം ലേഖകന്‍ ചിറ്റൂര്‍: ഇന്ധന വില വര്‍ധനയ്ക്കെതിരെ വിവാഹദിനത്തില്‍ വേറിട്ട പ്രതിഷേധവുമായി ദമ്പതികള്‍. വരന്റെ വീട്ടിലേക്കുള്ള ആദ്യയാത്ര കാളവണ്ടിയിലാക്കിയാണ് നവദമ്പതികള്‍ പ്രതിഷേധിച്ചത്. വിവാഹത്തിനുശേഷം ചിറ്റൂര്‍കാവ് പരിസരത്തുനിന്നും വരന്റെ വീട് വരെ ദമ്പതികള്‍ കാളവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. ദമ്പതികളുടെ കയ്യിലും കാളവണ്ടിയുടെ വശങ്ങളിലും ഇന്ധന വിലവര്‍ധനയ്ക്കെതിരെയുള്ള പോസ്റ്ററുകള്‍ ഉണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിലെ സുഹൃത്തിന്റെ വീട്ടിലെ കാളവണ്ടിയാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. പാലക്കാട്ടെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ അഭി ജോലിയുടെ ഭാഗമായി ഒരു ദിവസം 100 കിലോമീറ്ററിലധികം ബൈക്കില്‍ യാത്ര ചെയ്യുന്നുണ്ട്. ഇന്ധന വിലവര്‍ധന വരുമാനത്തെ കാര്യമായി ബാധിച്ചുവെന്നും അതിനെതിരായ […]