video
play-sharp-fill

‘ഒരു തുള്ളി മുലപ്പാല്‍ പോലും വയറ്റിലില്ല, ശ്വാസകോശത്തില്‍ കരിയില കഷ്ണങ്ങള്‍’ ; കല്ലുവാതുക്കലില്‍ മരിച്ച നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍ കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട് പിന്നീട് മരിച്ച സംഭവത്തില്‍ ന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമാണ് മരണത്തിന്റെ പ്രധാന കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മുലപ്പാലിന്റെ അംശം വയറ്റില്‍ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റില്‍ കടന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയിലാണ് ഇതു കരിയില കഷ്ണമാണെന്ന് നസിലായത്. കുട്ടിയുടെ മൃതശരീരം തല്‍ക്കാലം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. […]

നവജാത ശിശുവിനെ ഇയര്‍ഫോണ്‍വയര്‍ കഴുത്തില്‍ ചുറ്റി കൊന്ന സംഭവം; അമ്മ അറസ്റ്റില്‍; ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന

സ്വന്തം ലേഖകന്‍ കാസര്‍കോട്: നവജാത ശിശുവിനെ ഇയര്‍ഫോണ്‍വയര്‍ കഴുത്തില്‍ ചുറ്റി കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയാണ് അറസ്റ്റിലായത്. ജനിച്ചയുടന്‍ പെണ്‍കുഞ്ഞിനെ ഇയര്‍ ഫോണ്‍ വയര്‍ കഴുത്തില്‍ ചുറ്റി കൊല്ലുകയായിരുന്നു. ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.കഴിഞ്ഞമാസം 15ന് ചെടേക്കാലിലാണ് സംഭവം. കഴുത്തില്‍ വയര്‍ ചുറ്റി തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്. ഡോക്ടറില്‍ നിന്നാണ് ഭര്‍ത്താവ് പോലും ഭാര്യയുടെ […]

കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: ബക്കറ്റിൽ സന്ധ്യ എന്ന പേരോടു കൂടിയ സ്ലിപ്പും ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എറണാകുളത്തെ കനാലിന് സമീപത്തെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബക്കറ്റിൽ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന സ്ലിപ്പ് ഏതാശുപത്രിയിൽ ഉപയോഗിക്കുന്നതാണ് എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ഇതോടെ എറണാകുളം ജില്ലയിലെ എല്ലാ ആശുപത്രികളിലേയും രജിസ്റ്ററുകൾ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. സന്ധ്യ എന്ന പേരിലുള്ള ആരെങ്കിലും ആശുപത്രികളിൽ പ്രസവത്തിന് എത്തിയിരുന്നോ എന്നാണ് അന്വേഷണം. […]