play-sharp-fill

എന്തുകൊണ്ടാണ് ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ?

പുതുവർഷം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. 2023നെ വരവേൽക്കാൻ ലോകം ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് ജനുവരി ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ? ഈ കാര്യം ചോദിച്ചാൽ പലർക്കും ഉത്തരം ഉണ്ടാകില്ല.. എന്നാൽ പുതുവര്‍ഷത്തിന്‍റെ രഹസ്യം അറിയണമെങ്കില്‍ നമുക്ക് ഒരു 2000 വര്‍ഷം പുറകിലേക്ക് പോകേണ്ടിവരും . പുതുവർഷത്തിന്റെ തുടക്കമായി ജനുവരി 1 ആദ്യമായി കണക്കാക്കുന്നത് ബിസി 45-ലാണ്. റോമൻ ഏകാധിപതി ജൂലിയസ് സീസറാണ് അധികാരത്തിലെത്തിയ ശേഷം കലണ്ടർ പരിഷ്കരിച്ചത്. ഭൂമി സൂര്യനെ ചുറ്റാന്‍ എടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് കലണ്ടര്‍ തയ്യാറാക്കിയത്. […]

ക്രിസ്മസായാലും പുതുവത്സരമായാലും മലയാളിയ്ക്ക് മദ്യം തന്നെ മുഖ്യം ; ഒരാഴ്ച്ചയ്ക്കിടെ മലയാളി കുടിച്ച് തീർത്തത് അഞ്ഞൂറിലധികം കോടി രൂപയുടെ മദ്യം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്രിസ്മസായാലും പുതുവത്സരമായാലും മലയാളിയ്ക്ക് മദ്യം തന്നെ മുഖ്യം. ഇക്കഴിഞ്ഞ ക്രിസ്മസ് – പുതുവത്സര സീസണിൽ ആകെ മലയാളി കുടിച്ച് തീർത്തത് 522.93 കോടി രൂപയുടെ മദ്യം. സംസ്ഥാനത്ത് മദ്യവിൽപനയിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം നഗരമാണ്. രണ്ടാം സ്ഥാനത്താകട്ടെ പാലാരിവട്ടവും. ഡിസംബർ 22 മുതൽ 31 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 512.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബിവറേജസ് കോർപ്പറേഷന് 10.39 കോടി രൂപ കൂടുതൽ ലാഭമാണ് ഇക്കുറി കിട്ടിയിരിക്കുന്നത്. സീസണിലെ […]

പുതുവത്സരദിനത്തിൽ ജനിക്കുന്നത് നാല് ലക്ഷത്തോളം കുഞ്ഞുങ്ങൾ; ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്ത്യയിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതുവത്സരദിനത്തിൽ ലോകത്ത് ജനിക്കുന്നത് നാല് ലക്ഷത്തോളം കുഞ്ഞുങ്ങൾ.എറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്ത്യയിൽ.ഈ വർഷത്തെ ആദ്യ കുഞ്ഞ് പിറക്കുക ഫിജിയിലാകുമെന്നും ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികൾ ജനിക്കുമെന്നും കണക്കുകൂട്ടലുമായി യൂണിസെഫ്. പുതുവത്സരദിനത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനവും വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ച കണക്കുക്കൂട്ടലുകൾ യുണിസെഫ് തയ്യാറാക്കിയിരിക്കുന്നത്. പുതുവത്സരദിനത്തിൽ ലോകത്താകെ ഏകദേശം 3,92,078 കുഞ്ഞുങ്ങൾ പിറക്കുമെന്നും ഇതിൽ പകുതിപേരുടെയും ജനനം ഇന്ത്യ, ചൈന, നൈജീരിയ, പാകിസ്താൻ, ഇൻഡൊനീഷ്യ, യുഎസ്എ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാകുമെന്നുമാണ് […]