play-sharp-fill

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഇനി തനിയെ അപ്രത്യക്ഷമാകും; പുതിയ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി

സ്വന്തം ലേഖകന്‍ കൊച്ചി: വാട്‌സ് ആപ്പ് വഴി കൈമാറുന്ന സന്ദേശങ്ങള്‍ ഇനി തനിയെ അപ്രത്യക്ഷമാകും. ഡിസപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്ഷനാണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ഉപഭോതാക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ചാറ്റ് ചെയ്യുമ്പോള്‍ ഡിസപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ 7 ദിവസം കഴിയുമ്പോള്‍ പങ്കുവച്ച മെസേജുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമാകും. ടെക്സ്റ്റ് മെസ്സേജുകള്‍ മാത്രമല്ല, മീഡിയ ഫയലുകള്‍ ഉള്‍പ്പെടെയാണ് ഏഴ് ദിവസ്സം കഴിയുമ്പോള്‍ ഇത്തരത്തില്‍ ഡിലീറ്റ് ആയി പോകുന്നത്. ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കുവാനും ഓഫ് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.