play-sharp-fill

നിയോവൈസിനെ കാണാൻ കാത്തിരുന്നവർക്ക് സന്തോഷ വാർത്ത ; ജൂലൈ 14 ന് വാൽനക്ഷത്രത്തെ കാണാൻ സാധിക്കുമെന്ന് വാനനിരീക്ഷകർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: മാർച്ചിൽ വാനനിരീക്ഷകർ കണ്ടെത്തിയ നിയോവൈസ് എന്നു പേര് നൽകിയിരിക്കുന്ന വാൽനക്ഷത്രം ജൂലൈ മാസാവസാനത്തോടെ കാണാൻ സാധിക്കുമെന്ന് വാനനിരീക്ഷകർ നേരത്തെ അറിയിച്ചിരുന്നു. ജൂലായ് 14 ന് വടക്ക് കിഴക്കൻ ആകാശത്ത് വാൽനക്ഷത്രത്തെ കാണാൻ സാധിക്കുമെന്നാണ് വാനനിരീക്ഷകർ അറിയിച്ചിരിക്കുന്നത്. ജൂലായ് 14 മുതൽ 20 ദിവസത്തേക്ക് നഗ്‌നനേത്രങ്ങൾകൊണ്ട് വാൽനക്ഷത്രത്തെ കാണാൻ സാധിക്കുമെന്ന് ഒഡീഷയിലെ പ്ലാനറ്റേറിയം ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. താരതമ്യേന പ്രകാശം കുറവായതിനാൽ ബൈനോക്കുലർ ഉപയോഗിച്ച് വീക്ഷിച്ചാൽ വാൽനക്ഷത്രത്തെ വ്യക്തതയോടെ കാണാൻ സാധിക്കുമെന്നും വാനനിരീക്ഷകർ അറിയിച്ചു. ജൂലൈ മൂന്നിനാണ് നിയോ വൈസ് സൂര്യന് […]