അകാലത്തിൽ വേർപിരിഞ്ഞ പ്രിയതമന്റെ ജന്മദിനത്തിൽ മകന് ജന്മം നൽകി നടി നേഹ അയ്യർ
സ്വന്തം ലേഖിക അകാലത്തിൽ വേർപ്പെട്ടുപോയ തന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനത്തിൽ മകന് ജന്മം നൽകി നേഹ അയ്യർ. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്ക് മകൻ പിറന്നതായി നേഹ അറിയിച്ചത്. പ്രിയതമന്റെ വേർപാടിന്റെ ഹൃദയം നുറുങ്ങുന്ന വേദനയിൽ കൂട്ടായി മകൻ എത്തിയതോടെ സന്തോഷവതിയാണ് നേഹ. കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭർത്താവ് മരണപ്പെട്ടത്. ഭർത്താവിന്റെ വിയോഗത്തെക്കുറിച്ചുളള നേഹയുടെ പോസ്റ്റ് ആരെയും കരയിപ്പിക്കുന്നതായിരുന്നു. `ഹൃദയത്തിൽ താങ്ങാനാവാത്ത മുറിവുമായി തന്റെ പ്രിയപ്പെട്ടവൻ കടന്നുപോയി. പിരിയാത്ത മനസ്സുമായി 15 വർഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ തോന്നുന്ന ഈ ശൂന്യത നിർവ്വചിക്കാനാവാത്തതാണ്. ആ […]