ആശ്വസിക്കാം…! കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേർക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെയും വീടുകളിൽ പൊതു സമ്പർക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ദമ്പതികളുടെ കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. അതേസമയം കോട്ടയം ജില്ലയിൽ നിന്നും പരിശോധനയ്ക്കായി അയച്ച 54 സാമ്പിളുകളിൽ രണ്ടെണ്ണം പോസിറ്റീവും 34 എണ്ണം നെഗറ്റീവുമായിരുന്നു. […]