നീലാമ്പൽ – ടൈറ്റിൽ ലോഞ്ച് ചുനക്കര രാമൻകുട്ടി നിർവ്വഹിച്ചു
അജയ് തുണ്ടത്തിൽ കോട്ടയം : നഗരത്തിന്റെ പ്രാന്തപ്രദേശമായ ആമ്പല്ലൂരിന്റെ വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരാൻ തയ്യാറെടുക്കുകയാണ് മോളിവുഡ് സിനിമാസിന്റെ ബാനറിൽ അനിൽ തമലം നിർമ്മിച്ച് ‘സ്‌നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ ‘ എന്ന ചലച്ചിത്രവും നിരവധി ഹിറ്റ് പരമ്പരകളും ഒരുക്കിയ റിജുനായർ സംവിധാനം ചെയ്യുന്ന ‘നീലാമ്പൽ ‘ എന്ന സിനിമ. ആമ്പലുകൾ വിരിഞ്ഞിറങ്ങുന്ന ഒരു ശുദ്ധജലതടാകവും അതിന് ചുറ്റും ജാതിമത വർണ്ണ വ്യത്യാസമില്ലാതെ അധിവസിക്കുന്ന കുറെ മനുഷ്യരുടെയും കഥയാണിത്. അനിൽകുമാറിന്റെ കഥയ്ക്ക് അജി ചന്ദ്രശേഖർ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജോയ് തമലം ഗാനരചനയും ജി കെ […]