നെടുങ്കണ്ടം കസ്റ്റഡി മരണകേസ്; രാജ്കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കും 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; ആറ് പൊലീസുകാരെ പിരിച്ചുവിടും; കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയും അച്ചടക്ക നടപടി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നെടുങ്കണ്ടം കസ്റ്റഡി മരണകേസില്‍ ഉള്‍പ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി. ഇവരെ പിരിച്ചുവിടാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്കുമാറിനെയും അദ്ദേഹത്തിന്റെ […]