അടിമുടി അനാസ്ഥ,നയനാ സൂര്യയുടെ അന്വേഷണത്തില്‍ പിഴവിന് തെളിവുകള്‍ ഏറെ; പ്രിന്‍സിപ്പല്‍ എസ് ഐ നോക്കി നില്‍ക്കേ എഎസ്‌ഐ ഇന്‍ക്വിസ്റ്റ് തയ്യാറാക്കി; അന്വേഷണ വീഴ്ചയ്ക്ക് തെളിവായുള്ള ഫോട്ടോ ക്രൈംബ്രാഞ്ചിന്; ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വീഴ്ചയും പരിശോധിക്കുന്നു; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമോ നല്‍കും; ലെനിന്‍ രാജേന്ദ്രന്റെ സുഹൃത്തുക്കളും നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യയുടെ ദുരൂഹ മരണത്തിൽ പോലീസിന് അടിമുടി അനാസ്ഥ.തുടക്കത്തിൽ കേസ് അന്വേഷിച്ച തിരുവനന്തപുരം മ്യൂസിയം പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച ഉണ്ടായതായി ക്രൈം ബ്രാഞ്ച് എസ്പി: മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിലയിരുത്തി. നയനയുടെ മൃതദേഹത്തിന്റെ ഇൻക്വിസ്റ്റ് തയ്യാറാക്കുന്ന വേളയിൽ അന്നത്തെ പ്രിൻസിപ്പൽ എസ്ഐ നോക്കി നിൽക്കവേ എഎസ്ഐയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇതു സംബന്ധിച്ച ഫോട്ടോഗ്രാഫ്സ് പ്രത്യേക സംഘത്തിന് ലഭിച്ചു. പ്രിൻസിപ്പൽ എസ്ഐ സംഭവസ്ഥലത്തുണ്ടായിട്ടും എന്തുകൊണ്ട് എഎസ്ഐ ഇൻക്വിസ്റ്റ് തയ്യാറാക്കി എന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് […]