ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു ; അഞ്ച് പേർക്ക് പരുക്കേറ്റു ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി
സ്വന്തം ലേഖകൻ ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഇന്നലെ ഭീകരർ വെടിവെപ്പ് നടത്തിയ ഗ്രാമത്തിൽ വീണ്ടും സ്ഫോടനം. അപ്പർ ഡംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് ഇന്ന് വീണ്ടും സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേർ അത്യാസന്ന നിലയിലാണ്. പത്തോളം പേർക്ക് പരുക്കുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു ധാംഗ്രിയിൽ ആദ്യത്തെ ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ രണ്ട് […]