മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: നാസിക്കില്‍ 10 പഞ്ചായത്തുകള്‍ പിടിച്ച് സിപിഐഎം
നാസിക്കില്‍ പത്ത് പഞ്ചായത്തുകള്‍ നേടി സിപിഐഎം. ജില്ലയിലെ 194 ഗ്രാമപഞ്ചായത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 60 ഗ്രാമപഞ്ചായത്തിലെ ഫലമാണ് പുറത്തുവന്നത്. 20 ഗ്രാമപഞ്ചായത്ത് എന്‍സിപി കൈയ്യടക്കി. പത്തെണ്ണത്തില്‍ ശിവസേന താക്കറെ ഗ്രൂപ്പ് വിജയിച്ചപ്പോള്‍ ഒമ്പത് പഞ്ചായത്തുകള്‍ ഷിന്‍ഡെ പക്ഷവും നേടി. ബിജെപിക്ക് രണ്ടും കോണ്‍ഗ്രസിന് എട്ടും പഞ്ചായത്തുകളിലെ ഭരണം കിട്ടി. ഒരിടത്ത് രാജ് താക്കറെയുടെ എംഎന്‍എസിന് ഭരണം ലഭിച്ചു. 134 ഗ്രാമപഞ്ചായത്തുകളുടെ ഫലം പുറത്തുവരാനുണ്ട്. മഹാരാഷ്ട്രയില്‍ 1079 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് മുന്നില്‍. 213 എണ്ണത്തില്‍ ബിജെപി വിജയിച്ചപ്പോള്‍ 121 ഇടത്ത് വിജയവുമായി കോണ്‍ഗ്രസ് […]