play-sharp-fill

മോദി മഠത്തിൽ വന്ന് രാഷ്ട്രീയ പ്രസംഗം നടത്തേണ്ട കാര്യമില്ല : പ്രധാനമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് സന്യാസിമാർ

സ്വന്തം ലേഖകൻ കൊൽക്കത്ത: മോദി മഠത്തിൽ വന്ന് രാഷ്ട്രീയ പ്രസംഗം നടത്തേണ്ട കാര്യമില്ല. സ്വാമി വിവേകാനന്ദന്റെ ജന്മദിന വേളയിൽ ബംഗാളിലെ ബേലൂർ മാതിലുള്ള രാമകൃഷ്ണ മിഷൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ അതൃപ്തി അറിയിച്ച് മിഷനിലെ സന്യാസിമാർ രംഗത്ത് എത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയെ രാഷ്ട്രീയ പ്രസംഗം നടത്താൻ അനുവദിക്കാൻ പാടിലായിരുന്നുവെന്നും വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം മഠത്തെ വേദിയാക്കിയത് നിർഭാഗ്യകരമാണെന്നുമാണ് ഇവിടുത്തെ ഒരു വിഭാഗം സന്യാസിമാരുടെ പക്ഷം. മോദി മഠത്തിന്റെ അതിഥിയായാണ് എത്തിയതെന്നും എന്നാൽ അതിഥികൾ എന്താണ് സംസാരിക്കേണ്ടതെന്ന കാര്യത്തിൽ […]

എല്ലാവരുടേയും ആഗ്രഹങ്ങൾ സഫലമാകട്ടെ ;പുതുവത്സര ആശംസയുമായി പ്രധാനമന്ത്രി

  സ്വന്തം ലേഖിക ന്യൂഡൽഹി : ലോകം പുതുവത്സരം ആഘോഷിക്കുമ്പോൾ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വർഷമാകട്ടെ 2020 എന്നും എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് മോദി ന്യൂ ഇയർ ആശംസകൾ അറിയിച്ചത്. രാജ്യം 2019 ൽ കൈവരിച്ച നേട്ടങ്ങളുടെ സംയുക്തചിത്രം അടങ്ങിയ വീഡിയോ മോദി ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കാനും അതുവഴി 130 കോടി ഇന്ത്യക്കാരുടെ ജീവിതം ഉന്നമനത്തിലേക്ക് എത്തിക്കാനും സാധിക്കുന്ന ഒരു വർഷമായി 2020 […]

സൂര്യഗ്രഹണം വീക്ഷിക്കുന്ന മോദിയുടെ ചിത്രം ഇനി ട്രോളന്മാർക്ക് സ്വന്തം : ഇതൊക്കെയല്ലേ സന്തോഷം, നിങ്ങള് ആഘോഷിക്ക് ; സ്വന്തം ചിത്രം ട്രോളാൻ നൽകി നരേന്ദ്ര മോദി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സൂര്യഗ്രഹണം വീക്ഷിക്കുന്ന മോദിയുടെ ചിത്രം ഇനി ട്രോളന്മാർക്ക് സ്വന്തം. ഇതൊക്കെ സന്തോഷം, നിങ്ങള് ആഘോഷിക്ക്. സ്വന്തം ചിത്രം ട്രോളാൻ നൽകി നരേന്ദ്ര മോദിയും. ഇതോടെ സൂര്യഗ്രഹണം വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ട്രോളാക്കി മാറ്റി വലിച്ചുകീറിയാണ് ട്രോളന്മാർ ആഘോഷിക്കുന്നത്.     ട്വീറ്റ് ചെയ്ത് നിമിഷങ്ങൾക്കകം മോദിയുടെ ചിത്രം മീം ആയി (ട്രോൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചിത്രം) സാമൂഹ മാധ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. നിരവധി പേരാണ് മോദിയുടെ പുതിയ ചിത്രത്തെ ട്രോളികൊണ്ടിരിക്കുന്നത്. ഇതിനിടെ ട്രോളന്മാർക്ക് പ്രോത്സാഹനമായി മോഡിയുടെ ചിത്രം […]

എല്ലാ ഇന്ത്യക്കാരെയും പോലെ സൂര്യഗ്രഹണം കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മേഘങ്ങൾ കാരണം കാണാൻ സാധിച്ചില്ല ; നരേന്ദ്ര മോദി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ സൂര്യഗ്രണം കാണാൻ സാധിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പല ഇന്ത്യാക്കാരെയും പോലെ സൂര്യഗ്രഹണം കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. നിർഭാഗ്യവശാൽ മേഘങ്ങൾ കാരണം തനിക്ക് ഗ്രഹണം കാണാൻ സാധിച്ചില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം കോഴിക്കോട്ടെയും മറ്റ് ഭാഗങ്ങളിലെയും ദൃശ്യങ്ങൾ തത്സമയമായി കണ്ടെന്നും അദ്ദേഹം കുറിച്ചു. അതോടൊപ്പം തന്നെ വിദഗ്ധരുമായി ഇടപഴകുന്നതിലൂടെ ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ അറിവ് ലഭിച്ചു’മോദി ട്വീറ്റ് ചെയ്തു. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന […]

പാചകവാതകവും ശൗചാലയവും ലഭിച്ചു ; മോദിയെ ദൈവമായി കണ്ട് ക്ഷേത്രം നിർമ്മിച്ച്‌ കർഷകൻ

സ്വന്തം ലേഖകൻ ഇറക്കുടി: പൗരത്വ ഭേദഗതി നിയമം, സാമ്പത്തിക മാന്ദ്യം, തുടരുന്ന കർഷക ആത്മഹത്യകൾ തുടങ്ങിയ മൂലം രാജ്യത്ത് നരേന്ദ്ര മോദിയ്ക്ക് എതിരായ പ്രതിഷേധം ശക്തമാകുമ്പോൾ മോദിയെ ദൈവമായി കണ്ട് ക്ഷേത്രം നിർമ്മിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലലെ ഒരു കർഷകൻ. തമിഴ്‌നാട്ടിലെ ഇറക്കുടി ഗ്രാമത്തിലെ കർഷകനായ ശങ്കറാണ് നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിതിരിക്കുന്നത്. മോദി സർക്കാർ നടപ്പിലാക്കിയ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും 2,000 രൂപയും പ്രധാൻമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാചകവാതകവും കൂടാതെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ശൗചാലയവും ശങ്കറിന് ലഭിച്ചിരുന്നു. ഇതൊക്കെയാണ് മോദിക്ക് […]

ചുവടുകൾ പിഴയ്ക്കുന്നു : അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങാം കണ്ണീരോടെ ; മുത്തലാഖും കാശ്മീരും അയോധ്യയും തുണച്ചില്ല

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ബി.ജെ.പിയ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു. അടുത്ത ജനുവരിയിൽ അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വരിക കണ്ണീരോടെയായിരിക്കും. ബി.ജെ.പി ഭരണത്തിന് മങ്ങലേൽപ്പിച്ചുകൊണ്ട് കാവി മാഞ്ഞ് രാജ്യത്ത് നീലയും പിങ്കുമൊക്കെ വീണ്ടും പടർന്ന് തുടങ്ങിയിട്ടുണ്ട്. ബിജെപിയെ വെറും 37 ശതമാനത്തിൽ താഴേയ്ക്ക് ഒതുക്കിയാണ് ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലവും തിങ്കളാഴ്ച്ച പുറത്തുവന്നത്. പ്രാദേശിക പാർട്ടികളും കോൺഗ്രസുമൊക്കെ ചേർന്ന് ഭരണം പിടിച്ചതോടെ അമിത ദേശീയതയും ദേശീയ വിഷയങ്ങളും ജനങ്ങൾ തള്ളിക്കളയുന്നത് ബിജെപിയും തിരിച്ചറിഞ്ഞ തുടങ്ങിയിട്ടുണ്ടെന്ന് തീർച്ച. അമിത് ഷായും നരേന്ദ്ര മോഡിയും 2014ൽ […]

നരേന്ദ്രമോദിയ്ക്ക് നേരെ തീവ്രവാദ ഭീഷണി ; എസ്പിജിയ്ക്കും ഡൽഹി പൊലീസിനും ജാഗ്രതാ നിർദ്ദേശം

  സ്വന്തം ലേഖകൻ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ തീവ്രവാദ ഭീഷണി. ഞായറാഴ്ച ദില്ലി രാം ലീല മൈതാനിയിൽ നടത്താൻ നിശ്ചയിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് നേരെയാണ് തീവ്രവാദഭീഷണിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഇതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന എസ്പിജിക്കും ദില്ലി പൊലീസിനും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തീവ്രവാദ സംഘടനയായ ജെയ്‌ഷേ മുഹമ്മദ് പ്രധാനമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്. ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയാണ് നാളെ നടക്കാനിരിക്കുന്നത്‌. തേർഡ് ഐ ന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ […]

മോദിയെ പിൻന്തള്ളി അഭിനന്ദൻ വർത്തമാൻ : ഈ വർഷം ഇന്ത്യാക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് അഭിനന്ദൻ വർത്തമാനെ ; ഗൂഗിൾ സെർച്ചിങ്ങ് റിപ്പോർട്ടുകൾ പുറത്തുവിട്ടു

  സ്വന്തം ലേഖിക ന്യൂഡൽഹി : ലോകത്തെ എറ്റവും വിലിയ സേർച്ച് എൻജിനായ ഗൂഗിളിന്റെ 2019 ലെ സേർച്ചിങ് റിപ്പോർട്ടുകൾ പുറത്തുവിട്ടപ്പോൾ മോദിയെ പിൻന്തള്ളി അഭിനന്ദൻ വർത്തമാൻ. 2019 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തി വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനാണ്. ലതാ മങ്കേഷ്‌കർ, യുവരാജ് സിംഗ്, വിക്കി കൗശൽ, റാനു മൊണ്ഡാൽ എന്നിവരും ആദ്യ പത്ത്‌പേരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്ല എന്നതാണ് ഏറെ […]

ജനപക്ഷം എൻഡിഎ വിട്ടു ; മോദി രാജ്യം കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി : പി.സി ജോർജ്

സ്വന്തം ലേഖിക കോട്ടയം: എൻ.ഡി.എയുമായുള്ള ബന്ധം ജനപക്ഷം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. മോശം അനുഭവങ്ങളെ തുടർന്നാണ് എൻ.ഡി.എ വിടുന്നതെന്നും ഇക്കാര്യം നേരത്തെ അറിയിച്ചതാണെന്നും പി.സി ജോർജ് വ്യക്തമാക്കി. എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ജോർജ് പറഞ്ഞിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്. എൻ.ഡി.എ വിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളും പി.സി ജോർജ് ഉന്നയിച്ചു. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും റിസർവ് ബാങ്ക് കൊള്ളയടിക്കുകയാണ് മോദി ചെയ്യുന്നതെന്നും […]

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേൾ എന്ന പരാമർശം ; അപകീർത്തി കേസിൽ ഹാജരാവാതിരുന്ന ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്

  സ്വന്തം ലേഖകൻ ദില്ലി: നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേൾ എന്ന് പരാമർശിച്ച് അപകീർത്തി കേസിൽ ഹാജരാകാതിരുന്ന ശശി തരൂർ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് നവീൻ കുമാർ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നൽകിയത്. ശശി തരൂരിനൊപ്പം കോടതിയിൽ ഹാജരാകാതിരുന്നതിന് പരാതിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറിനെതിരെയും കോടതി 500 രൂപ പിഴ ചുമത്തി. നവംബർ 27നകം കോടതിയിൽ ഹാജരായില്ലെങ്കിൽ ശശി തരൂരിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. […]