ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം ; ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറി : ആരാധകരുമായി സന്തോഷം പങ്കുവെച്ച് നമിതാ പ്രമോദ്
സ്വന്തം ലേഖകൻ കൊച്ചി : മാതാപിതാക്കൾക്കൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയ സന്തോഷം ആരാധരുമായി പങ്കുവെച്ച് മലയാളികളുടെ പ്രിയനായിക നമിത പ്രമോദ്. തന്റെ പുതിയ വീട്ടിൽ നിന്നും മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം സന്തോഷവാർത്ത അറിയിച്ചത്. ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും ഓർമ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം. കുറച്ച് തട്ടിപ്പും കുറേ സ്‌നേഹവും! പുതിയ വീട്ടിലേക്ക് മാറി. ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണമെന്നാണ് ചിത്രങ്ങൾക്കൊപ്പം നമിത കുറിച്ചത്. കേരള സാരിയിലാണ് നമിതാ പ്രമോദ് ചിത്രത്തിലുള്ളത്. പുതിയ വീട്ടിലെ സ്വീകരണമുറിയിലും […]