കായിക കേരളത്തിലെ മിന്നും താരങ്ങൾ കളിച്ച്‌പഠിച്ച നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം ശോചനീയാവസ്ഥയിൽ; കളിക്കളം വികസനത്തിന് കായിക മന്ത്രിയ്‌ക്ക്‌ നിവേദനം നൽകി ‘നാമക്കുഴി സഹോദരിമാരു’ടെ പിൻഗാമികൾ

സ്വന്തം ലേഖകൻ കോട്ടയം : കായിക കേരളത്തിന്റെ അഭിമാനഭാജനങ്ങളായ ‘നാമക്കുഴി സഹോദരിമാർ’ ഉൾപ്പെടെ ഒരു തലമുറയിലെ മിന്നും താരങ്ങൾ കളിച്ച്‌പഠിച്ച നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് വികസനം സംബന്ധിച്ച നിവേദനം കായിക മന്ത്രി വി അബ്ദുൽ റഹ്‌മാന്‌ അയച്ചുകൊടുത്ത്‌ ജില്ലയിൽ നിന്നുള്ള ദേശീയ വനിതാതാരങ്ങളായ നാൽവർ സംഘം. എറണാകുളം – കോട്ടയം ജില്ലകളുടെ അതിർത്തിയിൽ പിറവം മുനിസിപ്പൽ പരിധിയിലുള്ള നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുവളർന്ന അന്നാട്ടുകാരായ എട്ട്‌ വനിതകളാണ്‌ ‘നാമക്കുഴി സഹോദരിമാർ’ എന്നറിയപ്പെടുന്നത്‌. കെ സി ഏലമ്മ […]