ചാടാന്‍ വിസമ്മതിച്ചപ്പോള്‍ കൊക്കയിലേക്ക് പിടിച്ചുതള്ളി; പെണ്‍കുട്ടി മരിച്ചെന്ന് കരുതി അലക്‌സ്, ധരിച്ചിരുന്ന ജീന്‍സില്‍ കെട്ടിത്തൂങ്ങി; പെണ്‍കുട്ടിയുടെ അച്ഛന്‍ റിട്ട. എസ് ഐ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി അലക്‌സിന്റെ സഹോദരി; നാടുകാണിയിലെ മരണത്തില്‍ ദൂരൂഹതകള്‍ വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍ കുളമാവ്: നാടുകാണി പവിലിയന് താഴെ പാറക്കെട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ശനിയാഴ്ച വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചക്കാണ് നാടുകാണി പവിലിയന് താഴെ പാറക്കെട്ടിലെ മരത്തില്‍ മേലുകാവ് ഇല്ലിക്കല്‍ (മുരിക്കുങ്കല്‍) അലക്‌സിനെ(23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാറക്കെട്ടില്‍നിന്ന് വീണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി. വാക്തര്‍ക്കത്തിനിടെ യുവാവ് പിടിച്ചു തള്ളുകയായിരുന്നെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അ്ലക്സിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരി മേലുകാവ് മുരിക്കുങ്കല്‍ […]

നാടുകാണിയില്‍ 250 അടി ആഴമുള്ള കൊക്കയിലേക്ക് യുവാവ് പെണ്‍കുട്ടിയെ തള്ളിയിട്ടു; കാട്ടുതീ ഉള്‍പ്പെടെ അതിജീവിച്ച് പെണ്‍കുട്ടി കൊക്കയില്‍ കിടന്നത് ഒരു പകലും രാത്രിയും; പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ കുളമാവ്: നാടുകാണി പവിലിയനില്‍ വച്ച് 250 അടി ആഴമുള്ള കൊക്കയിലേക്ക് യുവാവ് തള്ളിയിട്ട പെണ്‍കുട്ടി കൊക്കയില്‍ വീണുകിടന്നത് ഒരു പകലും രാത്രിയും. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മേലുകാവ് ഇല്ലിക്കല്‍ (മുരിക്കന്‍ തോട്ടത്തില്‍) അലക്സിനെ (23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊക്കയില്‍ വീണ പെണ്‍കുട്ടിക്ക് രാത്രിയായപ്പോഴേക്കും പാതി ബോധം തെളിഞ്ഞിരുന്നു. പരുക്കുകള്‍ കാരണം ഇവിടെ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കാട്ടുപന്നിയും കുറുക്കനുമടക്കമുള്ള പ്രദേശമാണിവിടം. ഇതിനിടെ പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടുതീയും പടര്‍ന്നു. ഇവയെല്ലാം അതിജീവിച്ചാണ് പെണ്‍കുട്ടി ഇന്നലെ പുലര്‍ച്ചെ വരെ കഴിച്ചുകൂട്ടിയത്. വ്യാഴാഴ്ച സ്‌കൂളില്‍ […]