video
play-sharp-fill

ഗതാഗത സെക്രട്ടറിയുടെ കാറിന് മുന്‍പില്‍ മത്സരയോട്ടം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബിജു പ്രഭാകർ ; സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പോയി

സ്വന്തം ലേഖകൻ കാക്കനാട്: കലൂരില്‍ മത്സരയോട്ടം നടത്തിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. പെരുപ്പടപ്പ്-ആലുവ റൂട്ടിലോടുന്ന വചനം എന്ന ബസിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്. കെഎസ്‌ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിന് മുന്നിലൂടെയാണ് ബസ് മത്സരയോട്ടം നടത്തിയത്. സമാന രീതിയില്‍ ഓടിച്ച മറ്റൊരു ബസിനെതിരെയും നടപടിയുണ്ടാകും. കഴിഞ്ഞദിവസം ഇടപ്പള്ളി റെസ്റ്റ് ഹൗസിലെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിനു മുന്‍പിലായിരുന്നു രണ്ട് ബസുകളുടെ മരണപ്പാച്ചില്‍. ഇതിന് തൊട്ടുപിന്നിലായി കാറിലുണ്ടായിരുന്ന ഇദ്ദേഹം കലൂര്‍ മെട്രോ സ്റ്റേഷന് സമീപംവെച്ച്‌ […]

ജലവിതരണത്തിനായി ടാങ്കര്‍ വിട്ടുനൽകാൻ വിസമ്മതിച്ച് ഡ്രൈവർ ; നടുറോഡിൽ ടാങ്കർ ‘പൊക്കി’ വനിതാ വെഹിക്കിൾ ഇൻസ്‌പെക്ടർ

സ്വന്തം ലേഖകൻ എറണാകുളം: കുടിവെള്ള വിതരണത്തിന് വിട്ടുകൊടുക്കാതിരുന്ന ടാങ്കർ ലോറി സിനിമാ സ്റ്റൈലിൽ പിടിച്ചെടുത്ത് വനിതാ വെഹിക്കിൾ ഇൻസ്പെക്ടർ താരമായി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വണ്ടി വിട്ടുതരാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവറെയും കിളിയെയും നടുറോഡില്‍ നിര്‍ത്തി എറണാകുളം ആര്‍.ടി. ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.സി. ഷീബ കൂളായി ഓടിച്ചു കൊണ്ടുപോയത്. ഇന്‍സ്‌പെക്ടറായ എം.പി. സുനില്‍കുമാറും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കളമശ്ശേരി ഭാഗത്തായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഷീബയും സുനില്‍കുമാറും ചേര്‍ന്ന് ദേശീയപാതയിലൂടെ വന്ന കുടിവെള്ള ടാങ്കര്‍ലോറി തടഞ്ഞു […]

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിനോദയാത്ര പോകുന്നതിന് പുതിയ നടപടിക്രമങ്ങള്‍;ഒരാഴ്ച മുൻപ് തന്നെ വാഹനത്തിന്റെ വിശദാംശങ്ങള് നൽകണം,പരിശോധന റിപ്പോർട്ട് ആ വിനോദയാത്രയ്ക്ക് മാത്രം ബാധകം.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുതുക്കിയ നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വിനോദയാത്ര പോകുന്നതിന്റെ ഒരാഴ്ച്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങള്‍ ആര്‍ ടി ഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍ ടി ഒക്ക് നല്‍കണം. വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആര്‍ ടി ഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍ ടി ഒ മുമ്പാകെ പരിശോധിപ്പിച്ചിരിക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചു നിശ്ചിത മാതൃകയിലുള്ള ഫോമില്‍ […]