play-sharp-fill

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം; മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ..! ഹർത്താൽ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ

സ്വന്തം ലേഖകൻ പാലക്കാട്:അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ.രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. മുതലമടയിൽ ഇന്ന് ചേർന്ന സർവകക്ഷിയോ​ഗത്തിന്റേതാണ് തീരുമാനം. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്കു മാറ്റാനാണ് കോടതി ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കെ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ കൊല്ലങ്കോടും, യുഡിഎഫ് ഭരിക്കുന്ന മുതലമട പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുതലമടയിലും ആണ് സർവ്വകക്ഷി യോഗം നടത്തിയത്. ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയും, വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് […]