മുണ്ടക്കയം പോലിസ് സ്റ്റേഷനിലെ അഴിമതിക്കഥകള്‍ തീരുന്നില്ല; പിടിച്ചുപറിയ്ക്കും കൈക്കൂലിയ്ക്കും പേരുകേട്ട മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ റൈട്ടര്‍ അനില്‍ കുമാര്‍ കൈക്കൂലി കിട്ടിയ പണം വീതം വെയ്ക്കാതെ മുക്കിയ വിരുതന്‍; ചോദ്യം ചെയ്ത സഹപ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായി ആറ് മാസം സസ്പെഷനിലായി; കേസ് ഇപ്പോഴും കോടതിയില്‍
സ്വന്തം ലേഖകന്‍ മുണ്ടക്കയം: മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ അഴിമതിക്കഥകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തേര്‍ഡ് ഐ ന്യൂസിനെതിരെ വ്യാപക ദുഷ്പ്രചരണങ്ങള്‍ നടന്നതിന് പിന്നാലെ, ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നത് മുണ്ടക്കയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പുറത്തറിയാത്ത ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍..! കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത സി ഐ ഷിബുകുമാര്‍ മാത്രമല്ല, മുണ്ടക്കയത്തെ അഴിമഴി വീരന്‍. സ്റ്റേഷനിലെ റൈട്ടര്‍ അനില്‍ കുമാര്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ റൈട്ടറായിരിക്കേ കൈക്കൂലി കിട്ടിയ പണം വീതം വെയ്ക്കാതെ മുക്കിയ ആര്‍ത്തിക്കാരനാണ്. ഈ പണത്തിന്റെ കണക്ക് സഹപ്രവര്‍ത്തകര്‍ ചോദിക്കുകയും, ഇതില്‍ പ്രകോപിതനായ […]