play-sharp-fill

സിസ്റ്റർ അഭയകൊലക്കേസ് : നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കാൻ പാടില്ല ; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: സിസ്റ്റർ അഭയകൊലക്കേസിൽ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ഡോക്ടർമാരെ വിസ്തരിക്കണമെന്ന തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2007ൽ നാർക്കോ അനാലിസിസ് നടത്തിയ എൻ.ക്യഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരെ വിസ്തരിക്കാൻ തിരുവനന്തപുരം സി.ജെ.എം കോടതി നേരെത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്തുകൊണ്ട് പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ െ്രസ്രഫി എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമപരമല്ലെന്നും നാർക്കോപരിശോധന ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നുംപ്രതികൾ […]