ഒരു നാടിന്‍റെ മുഴുവന്‍ ദാഹം തീർക്കുന്ന കിണർ; നൂറോളം മോട്ടോറുകൾ ഒരേസമയം ഇതിൽ നിന്നും വെള്ളമെടുക്കുന്നു
സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: നാട്ടിൽ എല്ലാവർക്കും ഒരു വീട്ടിലെ കിണറിൽ നിന്ന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കാം, അതും സ്വന്തം മോട്ടോർ തന്നെ കിണറിൽ വെച്ചുകൊണ്ട്. കുടിവെള്ളത്തിനായി ജനങ്ങള്‍ കഷ്ടപ്പെടുമ്പോൾ ഒരു നാടിന്‍റെ മുഴുവന്‍ ദാഹം തീര്‍ക്കുകയാണ് ഈരാറ്റുപേട്ട നടയ്ക്കല്‍ മാങ്കുഴക്കല്‍ പരേതനായ അലി സാഹിബിന്‍റെ കിണര്‍. തൊണ്ണൂറോളം മോട്ടോറുകളാണ് ഈ കിണറ്റില്‍ ഇപ്പോഴുള്ളത്. 500 മീറ്റര്‍ ചുറ്റളവിലുള്ള നൂറില്‍പ്പരം കുടുംബങ്ങളില്‍ ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അലി സാഹിബ് കിണര്‍ കുത്തിയത്. അദ്ദേഹം തന്‍റെ സ്വത്ത് മക്കള്‍ക്കായി വീതം നല്‍കിയപ്പോള്‍ കിണറിരിക്കുന്ന ഭാഗം […]