കട്ടിലിൽ നിന്നും വീണ് കൈയൊടിഞ്ഞ് ആശുപത്രിയിലെത്തിച്ച മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം ; കുട്ടി കരഞ്ഞപ്പോൾ മയക്കാനുള്ള മരുന്ന് നൽകി: അനസ്‌തേഷ്യ ഡോസ് കൂടിപ്പോയതാണ് മരണകാരണമെന്ന് ബന്ധുക്കൾ
സ്വന്തം ലേഖകൻ മലപ്പുറം: കട്ടിലിൽ നിന്ന് വീണ് കൈയൊടിഞ്ഞതിന് പിന്നാലെ ആശുപത്രിയിലെത്തിച്ച മൂന്നരവയസുകാരി മരിച്ചു. അണ്ണശ്ശേരി കുട്ടമ്മാക്കൽ സ്വദേശി താഴത്തെ പീടിയക്കൽ ഖലീൽ ഇബ്രാഹിമിന്റെയും ഉമ്മുഹബീബയുടെയും മകൾ മിസ്‌റ ഫാത്തിമയാണ് ചികിത്സയ്ക്കിടയിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കട്ടിലിൽ നിന്നും വീണ് കൈയ്യൊടിഞ്ഞ കുട്ടിയെ ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് കൈക്ക് ബാന്റേജ് ഇടുകയും ചെയ്തിരുന്നു.എന്നാൽ ബാന്റേജിട്ടെങ്കിലും കുട്ടി വേദന കൊണ്ട് കരഞ്ഞപ്പോൾ മയക്കാനുള്ള മരുന്ന് കൊടുത്ത് മാറ്റി ബാന്റേജിടാമെന്ന് ഡോക്ടർ പറയുകയായിരുന്നു. എന്നാൽ മയങ്ങനായി നൽകിയ അനസ്‌തേഷ്യ ഡോസ് കൂടിപ്പോയതാണ് മരണകാരണം എന്നാണ് […]