പാലിൽ മായമില്ല; ആര്യങ്കാവില്‍നിന്ന് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യമില്ല;15,300 ലീറ്റര്‍ പാല്‍ സംഭരിച്ച ടാങ്കര്‍ ലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിൽ
സ്വന്തം ലേഖകൻ കൊല്ലം : ആര്യങ്കാവില്‍നിന്ന് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലന്ന് കണ്ടെത്തൽ. തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചപ്പോഴാണ് രാസവസ്തുവിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയത്. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു ക്ഷീരവികസന വകുപ്പ് ആര്യങ്കാവില്‍ നിന്നും പാല്‍ ടാങ്കര്‍ പിടികൂടുന്നത് . 15,300 ലീറ്റര്‍ പാല്‍ സംഭരിച്ച ടാങ്കര്‍ ലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ടാങ്കര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഡയറി ഉടമ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.