play-sharp-fill

7മണിക്ക് സൈന്യത്തിന്റെ വാഹനവ്യൂഹം പുറപ്പെടും മുന്‍പ് ഭാര്യയെ വീഡിയോ കോള്‍ വിളിച്ചു; ഇവിടെ കൊടും തണുപ്പാണ്, റേഞ്ച് കിട്ടില്ല, തിരികെ വന്നിട്ട് വിളിക്കാമെന്ന് പറഞ്ഞു; 11 മണിക്ക് അഭിലാഷിന്റെ വിളി കാത്തിരുന്ന രഞ്ജിനി കേട്ടത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത; ലഡാക്കില്‍ പട്ടാളത്തിന്റെ റിക്കവറി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഭിലാഷിന്റെ വിയോഗത്തില്‍ നടുങ്ങി നാട്

സ്വന്തം ലേഖകന്‍ പുത്തൂര്‍: ലഡാക്കില്‍ പട്ടാളത്തിന്റെ റിക്കവറി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാവടി അഭിലാഷ് ഭവനില്‍ എസ്.അഭിലാഷ്‌കുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന് ആദരാഞ്ജലികള്‍. ‘ഇവിടെ കൊടും തണുപ്പാണ്..ഇനിയങ്ങോട്ടു പോയാല്‍ റേഞ്ച് കിട്ടില്ല..തിരികെ വന്നിട്ടു വീണ്ടും വിളിക്കാം…’ രാവിലെ 7മണിക്ക് വീഡിയോ കോളിലൂടെ ഭാര്യ രഞ്ജിനിയെ വിളിച്ചു യാത്ര പറഞ്ഞശേഷമാണ് അഭിലാഷ് സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ടത്. ഇടവേളകളില്‍ ഭാര്യയെയും മകനെയും മാതാപിതാക്കളെയും എല്ലാം കണ്ടു സംസാരിക്കുന്നതായിരുന്നു അഭിലാഷിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. അഭിലാഷ് മരിച്ച ദിവസവും ഇതാവര്‍ത്തിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി പതിനൊന്നു മണിയോടെ രഞ്ജിനിയുടെ […]