play-sharp-fill

തിങ്കളാഴ്ച പുലര്‍ച്ചെ സൈന്യം അട്ടിമറി നടത്തി മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തു; സമാധാനത്തിനുള്ള നൊബേല്‍ ജേതാവും മ്യാന്‍മര്‍ ദേശീയ നേതാവുമായ ഓങ് സാന്‍ സൂചിയെ തടങ്കലിലാക്കി; ഒരുവര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ; അയല്‍രാജ്യത്തെ സംഭവ വികാസങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രാജ്യം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: മ്യാന്‍മറിലെ സൈനിക അട്ടിമറിയില്‍ കടുത്ത ആശങ്ക അറിയിച്ച് രാജ്യം. ”മ്യാന്‍മറിലെ സംഭവവികാസങ്ങളില്‍ കടുത്ത ആശങ്കയുണ്ട്?. ജനാധിപത്യത്തിലേക്കുള്ള മ്യാന്‍മറിന്റെ പരിവര്‍ത്തനത്തെ പിന്തുണക്കുന്നതില്‍ ഇന്ത്യ എല്ലായ്‌പ്പോഴും ഉറച്ചുനില്‍ക്കുന്നു. നിയമവാഴ്ചയും ജനാധിപത്യ പ്രക്രിയയും ഉയര്‍ത്തിപ്പിടിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്” -മന്ത്രാലയം അറിയിച്ചു. സൈന്യം അട്ടിമറി നടത്തി മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തത് തിങ്കളാഴ്ച പുലര്‍ച്ചെയാണ്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനത്തിനുള്ള നൊബേല്‍ ജേതാവും മ്യാന്‍മര്‍ ദേശീയ നേതാവുമായ ഓങ് സാന്‍ സൂചി, പ്രസിഡന്റ് യുവിന്‍ മിന്റ്, മന്ത്രിമാര്‍ അടക്കമുള്ളവരെ തിങ്കളാഴ്ച […]