മുത്തൂറ്റ് ഫിനാൻസിൽ നിന്നും മുന്നറിയിപ്പില്ലാതെ 166 ജീവനക്കാരെ പിരിച്ചു വിട്ടു
സ്വന്തം ലേഖിക കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ സംസ്ഥാനത്തെ 43 ശാഖകളിൽനിന്ന് 166 തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. മാനേജ്‌മെന്റുമായുണ്ടാക്കിയ സേവന-വേതന കരാർ നടപ്പാക്കാത്തതിനെ തുടർന്ന് സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ സമരം വിജയിച്ച് രണ്ടുമാസം തികയും മുമ്പാണ് മാനേജ്മെന്റിന്റെ പ്രതികാരനടപടി. ശനിയാഴ്ച വൈകിട്ടാണ് ജീവനക്കാരെ പുറത്താക്കിയതായി ഇ-മെയിൽ അറിയിപ്പ് ലഭിച്ചത്. ഇതിനു പിന്നാലെ ജോലിചെയ്ത കാലയളവ് കണക്കാക്കി നഷ്ടപരിഹാരത്തുകയും ഇവരുടെ അക്കൗണ്ടിലേക്ക് നൽകി. ആഗസ്ത് 20 മുതൽ 52 ദിവസം മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ പണിമുടക്കിയിരുന്നു. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് […]