വിവാദങ്ങൾക്ക് നടുവിൽ ഗവർണർ ഇന്ന് എം.ജി സർവകലാശാലയിൽ ; കനത്ത സുരക്ഷയിൽ സർവകലാശാല ക്യാമ്പസ്
സ്വന്തം ലേഖകൻ കോട്ടയം: വിവാദങ്ങൾക്ക് നടുവിൽ ഗവണർ ഇന്ന് എം. ജി സർവകലാശാലയിൽ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സർവകലാശാലയിൽ എത്തുന്നത്. വി.സി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ച് മാർക്ക് ദാനം ചെയ്തതും അത് റദ്ദാക്കാനുള്ള നടപടികളും വിവാദമായ വിഷയത്തിൽ ഗവർണർ വിശദീകരണം തേടും. പരീക്ഷയെഴുതി ജയിച്ച രണ്ട് വിദ്യാർത്ഥികളെ മാർക്ക് ദാന പട്ടികയിൽപ്പെടുത്തിയ നടപടി കോടതിയിലേക്ക് നീങ്ങുകയാണ്. സിൻഡിക്കേറ്റ് അംഗം ആർ പ്രഗാഷ് എം.കോം പരീക്ഷയുടെ ഉത്തരക്കടലാസ് രഹസ്യ നമ്പർ […]