play-sharp-fill

സംഗീതസംവിധായകൻ എം.ജി  രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണന്റെ ഭാര്യയും ഗാനരചയിതാവുമായ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വീട്ടിൽ വച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളിൽ സിനിമാ രംഗത്ത് സജീവസാന്നിധ്യമായിരുന്നു പത്മജ. എം.ആർ.രാജകൃഷ്ണൻ സംഗീതം നിർവഹിച്ച മിസ്റ്റർ ബീൻദി ലാഫ് റയറ്റ് എന്ന ചിത്രത്തിലെ നാലു പാട്ടുകൾ എഴുതിയത് പത്മജ രാധാകൃഷ്ണനാണ്. എം.ജി.രാധാകൃഷ്ണന്റെ ഓർമകളിൽ പത്മജ എഴുതി 2017ൽ പുറത്തിറങ്ങിയ ‘നിന്നെ ഞാൻ കാണുന്നു’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും […]