video
play-sharp-fill

അമേരിക്കയിൽ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല ; സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കോട്ടയം : കുടുംബവഴക്കിനെ തുടർന്ന് അമേരിക്കയിൽ വച്ച് ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. പകരം സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫ്‌ളോറിഡയിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തിരുന്ന മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനെയാണ് ഭർത്താവ് നിവിൻ കുത്തി വീഴ്ത്തിയത്. ശമ്പളത്തെചൊല്ലി ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. മെറിൻ ജോയി മരിക്കും മുൻപ് ആംബുലൻസിൽ വച്ച് നെവിനെതിരേ പൊലീസിന് മൊഴി നൽകിയിരുന്നു. മെറിനെ ആക്രമിക്കാൻ […]