മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഏഴ് പേർ രക്ഷപ്പെട്ട സംഭവം ; ഒരാൾ കൂടി പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ തൃശ്ശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ ഏഴ് പേർ രക്ഷപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. രക്ഷപ്പെട്ടവരിൽ ഇനി രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊജിതമാക്കിയിട്ടുണ്ട്. ഇതോടെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപോയ ഏഴുപേരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വെസ്റ്റ് പോലീസ് അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഒരാൾ പിടിയിലായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായ നിഖിൽ എന്നയാളാണ് ഇന്നലെ പിടിയിലായത്. എറണാകുളം ഞാറയ്ക്കലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. […]