അസുഖം വന്നാൽ ചികിത്സയ്ക്ക് മാത്രമല്ല വിവാഹം ചെയ്യണമെങ്കിലും കാസർഗോഡ് ചെറുപ്പക്കാർ അതിർത്തി കടക്കണം ; ജില്ലയിലെ സ്ത്രീ-പുരുഷ അനുപാതത്തിന്റെ കണക്കുകൾ ഇങ്ങനെ…,
സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് പലയിടത്തും ചെറുപ്പക്കാർക്ക് വിവാഹത്തിന് പെൺകുട്ടികളെ കിട്ടാത്തത പുതിയ വിഷയമല്ലാതായി മാറിയിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമാണ് കാസർഗോഡ് ജില്ലയിലെ കാര്യം. ജില്ലയിലെ കൂലിപ്പണിക്കാരായ യുവാക്കളിൽ പലർക്കും വിവാഹം ചെയ്യാൻ പെൺകുട്ടികളെ ലഭിക്കാറില്ല. ഇതോടെ ജില്ലയിലെ പലരും മംഗളൂരുവിലും കുടകിലുമെത്തി പെൺകുട്ടികളെ കണ്ടെത്തുന്നതാണ് അടുത്ത് കാലത്ത് ഉണ്ടായ കാഴ്ച. വിവാഹത്തിന് ഇടനിലക്കാരാവുന്നവരിൽ പലരും അര ലക്ഷം വരെ കമ്മീഷൻ തുകയായി പറ്റുന്നതും നാട്ടുനടപ്പായും മാറിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പെട്ടെന്ന് ഒരു കാലത്ത് ഉണ്ടായി വന്നതല്ല.സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ […]