ചിരഞ്ജീവിയുടെ മരണത്തിന് ശേഷം മേഘ്‌ന മുറിയിൽ നിന്നും പുറത്തിറങ്ങിയത് ഒരു തവണ മാത്രം ;ആരോടും മിണ്ടാതെ വേദന ഉള്ളിലൊതുക്കി താരം : പ്രിയതമന്റെ വേർപാടിൽ നിന്നും മുക്തമാവാൻ കഴിയാതെ മേഘ്‌ന
സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ പ്രിയതാരമായ മേഘ്‌ന രാജിന്റെ ജീവിതത്തിൽ സിനിമാ രംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു സംഭവിച്ചത്. അപ്രതീക്ഷിതമായി തന്റെ ഭർത്താവ് ഈ ലോകത്ത് നിന്നും വിടവാങ്ങിയതിന്റെ ഞെട്ടിൽനിന്ന് ഇതുവരെ മുക്തമായിട്ടില്ല താരം. ചീരുവിനോടൊത്ത് രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ നാളുകൾ പിന്നിടുന്നതിനിടയിലാണ് മേഘ്‌നയ്ക്ക് ഭർത്താവിനെ നഷ്ടമായത്. ഇന്ത്യൻ സിനിമാ ലോകത്തേയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് വാർത്ത കൂടിയായിരുന്നു ഇത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചിരഞ്ജീവി സർജയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്ന അതിനു മുൻപുതന്നെ ഹൃദയാഘാതം അദ്ദേഹത്തെ തേടിയെത്തി. ഇതിന് ശേഷമാണ് മരണം […]