മീനടത്ത് ആറാട്ട് എതിരേൽപ്പ് ബുധനാഴ്ച
കോട്ടയം : മീനടം ശ്രീനാരായണപുരം ആദിത്യവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന തിരുആറാട്ടിന് മീനടം ഗുരുചൈതന്യം ആറാട്ട് എതിരേൽപ് സമിതിയുടെ സ്വീകരണം ബുധനാഴ്ച നടക്കും . മീനടം പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങിൽ ദീപാലങ്കാരം, ദീപക്കാഴ്ച, രാത്രി ഏഴിന് പിന്നണിഗായകൻ ജിൻസ് ഗോപിനാഥ് ആന്റ് ടീമിന്റെ ഗാനമേള, ആകാശവിസ്മയം എന്നിവയും ഉണ്ടായിരിക്കും.