സോപ്പിട്ടോ പക്ഷെ വല്ലാതെ പതിപ്പിക്കരുത് : വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ എം.പി. പാർട്ടിയെന്നാൽ കോടതിയും പൊലിസ് സ്റ്റേഷനുമാണെന്ന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈനിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് കെ.മുരളീധരൻ എം.പി രംഗത്ത് എത്തിയിരിക്കുന്നത്. ഇത്രയും ശമ്പളം വാങ്ങി ഒരു വനിതാ കമ്മിഷന്റെ ആവശ്യമുണ്ടോ? മുൻപ് അച്യുതാനന്ദന്റെ സ്വന്തം ആളായിരുന്നു. ഇപ്പോ പിണറായിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോസഫൈനോട് എത്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന് ചോദിച്ചാൽ അവർക്ക് ഉത്തരം പറയാനാവില്ല. ഒരു തെരെഞ്ഞടുപ്പിൽ പോലും ജയിക്കാൻ സാാധിക്കാത്ത ആളെ ഉന്നതസ്ഥാനത്ത് ശമ്പളവും കൊടുത്ത് പിടിച്ചിരുത്തുമ്പോൾ […]