എതിരാളികളെ ഞെട്ടിച്ചുകൊണ്ട് മാരുതി സുസുക്കി ജിംനി ;അരങ്ങേറി രണ്ടു ദിവസം കൊണ്ട് വാഹനത്തിന് 3000 യൂണിറ്റുകളുടെ ബുക്കിങ്
സ്വന്തം ലേഖകൻ വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന മാരുതി സുസുക്കി ജംനി 5 ഡോര്‍ 2023 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് മറനീക്കി പുറത്ത് വന്നത്. അരങ്ങേറി രണ്ട് ദിവസം കൊണ്ട് ഈ വാഹനത്തിന് ലഭിച്ച ബുക്കിംങ് മുഖ്യ എതിരാളികളെ പോലും ഞെട്ടിപ്പിക്കുന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 3,000 യൂണിറ്റുകളുടെ ബുക്കിങ് ആണ് ജിംനി 5 ഡോര്‍ സ്വന്തമാക്കിയിരിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ട മോഡല്‍ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിരത്തിലെത്താന്‍ സാധ്യതയുണ്ട്. 11,000 രൂപ ടോക്കണ്‍ തുക അടച്ചു വാഹനം പ്രീ-ബുക്ക് ചെയ്യാം. സെറ്റ, […]