മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങവേ; പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട കുട്ടിയെയും കസ്റ്റഡിയിലെടുത്തു; കൊലയ്ക്ക് കൂട്ടുനിന്നവരുടെ കൂടെ ചര്‍ച്ച നടത്താന്‍ തയ്യാറല്ല; കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇന്ന് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതേണ്ട കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന നില തകര്‍ക്കാന്‍ പൊലീസ് മനപ്പൂര്‍വ്വം ചെയ്തതാണെന്നും കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ കലക്ടര്‍ ടി.വി സുഭാഷ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്നും യു ഡി എഫ് നേതാക്കള്‍ ഇറങ്ങിപ്പോയി. സമാധാനപരമായി നടന്ന മന്‍സൂറിന്റെ വിലാപയാത്രയില്‍പങ്കെടുത്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലിസ് രാത്രി അതി ക്രൂരമായി […]