മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന് സൂചന; ആന്തരിക അവയവങ്ങള്‍ക്ക് മര്‍ദ്ദനത്തില്‍ ക്ഷതമേറ്റെന്നും ശ്വാസം മുട്ടിച്ചെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ഡോക്ടറുടെ മൊഴിയെടുത്തു; കേസ് അന്വേഷിക്കുന്നത് പുതിയ സംഘം; അന്വേഷണ ചുമതല കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി
സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന്സൂചന. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി നേരിട്ടെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാന്‍ സാധ്യതയുണ്ടോ എന്ന് സ്ഥലം കൂടി കണ്ട് നേരിട്ടു മനസ്സിലാക്കുകയാണ് ലക്ഷ്യം. രതീഷിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി ഷാജ് ജോര്‍ജിനാണ് അന്വേഷണ ചുമതല. രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് […]