രഹ്ന തെറ്റ് ചെയ്തിട്ടില്ല, കാണുന്നവന്റെ കണ്ണിന്റേതാണ് പ്രശ്നം ; നഗ്ന ശരീരത്തിൽ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ച രഹ്നയ്ക്ക് പിന്തുണയുമായി ഭർത്താവ് മനോജ് ശ്രീധർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: നഗ്ന ശരീരത്തിൽ സ്വന്തം മക്കളെകൊണ്ട് ചിത്രം വരപ്പിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്ക് പിന്തുണയുമായി ഭർത്താവ് മനോജ് കെ ശ്രീധർ രംഗത്ത്. രഹ്ന തെറ്റ് ചെയ്തിട്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മനോജ് കെ ശ്രീധർ പറഞ്ഞു. ഒരു കൂട്ടം ആളുകൾ അമ്മയും കുഞ്ഞും തമ്മിലുള്ളത് പോലും ലൈംഗിക ചുവയോടെ മാത്രമാണ് കാണുന്നത്. കാണുന്നവന്റെ കണ്ണിന്റേതാണ് പ്രശ്നം. നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ല. രണ്ട് വർഷം മുൻപ് എന്റെ ശരീരത്തില്‍ ചിത്രം വരക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അത് പ്രശ്മമുണ്ടായിരുന്നില്ലെന്നും […]