video
play-sharp-fill

മഞ്ജു വാര്യരുടെ പരാതി ലഭിച്ചു ഉടൻ ശ്രീകുമാർ മേനോന്റെ മൊഴിയെടുക്കും : ഡിജിപി ലോക്‌നാഥ് ബഹ്‌റ

സ്വന്തം ലേഖിക തിരുവനന്തപുരം: നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നൽകിയ പരാതിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ഡിജിപിയുടെ കീഴിലുള്ള സ്‌പെഷ്യൽസെൽ ആണ് പരാതി ആദ്യം പരിശോധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പരാതി കിട്ടിയിട്ടുണ്ട്. പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കും. നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ, എന്നിട്ടു തീരുമാനമെടുക്കും. നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.’ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഡിജിപിയ്ക്കു കീഴിലെ സ്‌പെഷ്യൽ സെൽ ഈ പരാതി ആദ്യം പരിശോധിയ്ക്കും. അതിനു ശേഷം ഏതു […]

മഞ്ജു വാര്യർ പറ്റിച്ചു ; ഗുരുതര ആരോപണങ്ങളുമായി ഗോത്ര മഹാസഭ

  സ്വന്തം ലേഖിക കൊച്ചി: നടി മഞ്ജു വാര്യർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആദിവാസി ഗോത്രമഹാ സഭ രംഗത്ത് വന്നു. പ്രളയ ദുരന്തത്തിൽ അകപ്പെട്ട കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത നടി മഞ്ജു വാര്യർ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായാണ്  രംഗത്ത് എത്തിയിരിക്കുന്നത്. . വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കൾക്ക് വീടും മറ്റ്  സൗകര്യങ്ങളും ഒരുക്കി നൽകാമെന്ന് വാഗ്ദാനം നൽകിയ മഞ്ജു, അതിൽനിന്ന് പിന്മാറുകയായിരുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ ആരോപിച്ചു. ആദിവാസി ക്ഷേമത്തിനായി മഞ്ജു വാര്യർ പണപ്പിരിവ് നടത്തിയതായി […]