മഞ്ജു വാര്യരുടെ പരാതി ലഭിച്ചു ഉടൻ ശ്രീകുമാർ മേനോന്റെ മൊഴിയെടുക്കും : ഡിജിപി ലോക്‌നാഥ് ബഹ്‌റ

മഞ്ജു വാര്യരുടെ പരാതി ലഭിച്ചു ഉടൻ ശ്രീകുമാർ മേനോന്റെ മൊഴിയെടുക്കും : ഡിജിപി ലോക്‌നാഥ് ബഹ്‌റ

സ്വന്തം ലേഖിക

തിരുവനന്തപുരം: നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നൽകിയ പരാതിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.

പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ഡിജിപിയുടെ കീഴിലുള്ള സ്‌പെഷ്യൽസെൽ ആണ് പരാതി ആദ്യം പരിശോധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പരാതി കിട്ടിയിട്ടുണ്ട്. പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കും. നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ, എന്നിട്ടു തീരുമാനമെടുക്കും. നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.’ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഡിജിപിയ്ക്കു കീഴിലെ സ്‌പെഷ്യൽ സെൽ ഈ പരാതി ആദ്യം പരിശോധിയ്ക്കും. അതിനു ശേഷം ഏതു തരത്തിൽ നിയമനടപടി സ്വീകരിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാതി പഠിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ജു വാര്യർ കഴിഞ്ഞ ദിവസം ഡിജിപിയുടെ അടുക്കൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

ഇതിനു പുറമെ ഫെഫ്കയ്ക്കും താരം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ എന്ത് അന്വേഷണത്തിനും സഹകരിക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോനും പ്രതികരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.