ലോണെടുത്ത് വച്ച വീട് നിങ്ങള്‍ കോടികളുടെ വീടാക്കി ; ഭര്‍ത്താവുമായി പിരിഞ്ഞെന്ന് പറഞ്ഞു ; കേരളം നേരിടുന്ന ആഭ്യന്തരപ്രശ്നമാണോ ഞങ്ങളുടെ ദാമ്പത്യം? ; മഞ്ജു സുനിച്ചന്‍
സ്വന്തം ലേഖകൻ ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വ്യാജ വാര്‍ത്തകളില്‍ രൂക്ഷ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. മഞ്ജുവിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ഭർത്താവ് സുനിച്ചൻ എത്താത്തതിനെ തുടർന്ന് ഇവര്‍ വിവാഹമോചിതരായെന്ന തരത്തിൽ യൂട്യൂബ് ചാനലുകളിൽ വാർത്ത വന്നിരുന്നു. ലോണെടുത്ത് താന്‍ ഒരു വീട് വച്ചപ്പോള്‍ അത് കോടികളുടെ വീടാണെന്നും ഗൃഹപ്രവേശത്തിന് ഭര്‍ത്താവിനെ കാണാതിരുന്നപ്പോള്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും പ്രചരണം നടന്നുവെന്ന് മഞ്ജു പറയുന്നു. മഞ്ജു സുനിച്ചന്‍റെ ഫേസ്ബുക്ക് കുറിപ്പ്, നമസ്കാരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു വലിയ സ്വപ്നത്തിന്റെ പിന്നാലെ ആയിരുന്നു ഞാന്‍.. അതിനുവേണ്ടി […]