മണികണ്ഠാ നീ കല്യാണം കഴിക്കുക മാത്രമല്ല, കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തി പിടിക്കുന്ന ഒരു യഥാര്‍ത്ഥ അധ്യാപകനായി മാറുക കൂടിയാണുണ്ടായത് : മണികണ്ഠനെ അഭിനന്ദിച്ച് ഹരീഷ് പേരടി
സ്വന്തം ലേഖകന്‍ കൊച്ചി : ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ കാലത്ത് ലളിതമായി വിവാഹം നടത്തി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് നടന്‍ മണികണ്ഠന്‍. വിവാഹത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സമ്മാനിച്ചാണ് മണികണ്ഠന്‍ മാതൃകയായത്. സര്‍ക്കാര്‍ ജീവനക്കാരായ അധ്യാപകര്‍ സാലറി ചലഞ്ചിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസങ്ങളില്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ആ സമയത്താണ് തന്റെ വിവാഹത്തിനായി മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായത്. ലളിതമായി വിവാഹം നടത്തി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നനല്‍കിയ താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ […]