മണിച്ചിത്രത്താഴിലെ യഥാര്‍ത്ഥ നാഗവല്ലിയെ വരച്ചതാര്? ആ ചിത്രത്തിന് പിന്നില്‍ ഒരു കഥയുണ്ട്…

സ്വന്തം ലേഖകന്‍ കൊച്ചി: മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഓരോ ഫ്രെയിമുകളും സിനിമാസ്വാദകര്‍ക്ക് കാണാപ്പാഠമാണ്. തെക്കിനിയില്‍ ഇരുന്ന് ചിരിക്കുന്ന നാഗവല്ലിയുടെ ചിത്രം അതില്‍ പ്രധാനമാണ്. തഞ്ചാവൂരിയെ നര്‍ത്തകിയായ സുഗന്ധവല്ലി എന്ന സ്വാതിതിരുന്നാള്‍ കൊട്ടാരത്തിലെ നര്‍ത്തകിയാണ് നാഗവല്ലിക്ക് പ്രചോദനമായത്. പക്ഷേ, ആ രൂപം അവരുടേതല്ല. ഗംഗ എന്ന കഥാപാത്രത്തിന്റെ ചിത്തഭ്രമത്തിനപ്പുറം ദുരന്തകഥയിലെ നാഗവല്ലിക്ക് ആ രൂപം നല്‍കിയതാരെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. അതിനുത്തരമാവുകയാണ് ഹരിശങ്കറിന്റെ ഫേസ്ബുക്് കുറിപ്പ്, ഹരിശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം; കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നല്‍കിയ ചലച്ചിത്ര അനുഭവം […]