play-sharp-fill

പ്രവാസി വ്യവസായിയെ കൊന്ന് ഹോമകുണ്ഡത്തില്‍ കത്തിച്ച കേസ്; ഭാര്യയ്ക്കും മകനും ജ്യോത്സ്യനും ജീവപര്യന്തം തടവ്; കൊലപാതകം പുറംലോകമറിഞ്ഞത് വ്യവസായിയുടെ അമ്മ പരാതി നല്‍കിയതിനെത്തുടര്‍ന്ന്; ഭാര്യയും ജ്യോത്സ്യനും തമ്മിലുള്ള അതിര്കടന്ന സാമ്പത്തിക ഇടപാട് ചോദ്യം ചെയ്തത് കൊലപാതകത്തിന് വഴിവച്ചു.; ഹോമകുണ്ഡത്തില്‍ കത്തിച്ച ശേഷം ചാരം ഉള്‍പ്പെടെ നശിപ്പിച്ചു; കൊലപാതകം തെളിഞ്ഞത് വിദഗ്ധ അന്വേഷണത്തിനൊടുവില്‍

സ്വന്തം ലേഖകന്‍ മംഗളൂരു: പ്രവാസി ഹോട്ടല്‍ വ്യവസായി ഉഡുപ്പിയിലെ ഭാസ്‌കര്‍ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാര്‍ക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജന്‍ ഭട്ട് എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2016 ജൂലൈ 28ന് ആണ് ഭാസ്‌കര്‍ ഷെട്ടി കൊല്ലപ്പെട്ടത്. ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടില്‍ ഷെട്ടിയെ കൊലപ്പെടുത്തിയ ശേഷം നിരഞ്ജന്‍ ഭട്ടിന്റെ വീട്ടിലെത്തിച്ചു ഹോമകുണ്ഡത്തില്‍ കത്തിക്കുകയും ചാരം നശിപ്പിക്കുകയും ചെയ്തു. മകനെ കാണാനില്ലെന്നു […]