അപകടക്കെണിയൊരുക്കി തകർന്ന റോഡുകൾ..!! മാസങ്ങൾക്കു മുൻപ് നവീകരിച്ച മണർകാട് വൺവേ ബൈപ്പാസിൽ വീണ്ടും മരണക്കുഴി..!! നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്ന് ആരോപണം; സ്കൂൾ തുറന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷം!

സ്വന്തം ലേഖകൻ മണര്‍കാട്‌: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ റോഡിലെ തിരക്കും വർധിച്ചു. സ്കൂളുകളിൽ പ്രവേശനോത്സവം പൊടിപൂരമായി ആഘോഷിക്കുന്നുണ്ടെങ്കിലും റോഡിലെ അപകടക്കെണികൾക്ക് സർക്കാർ പരിഹാരം കണ്ടിട്ടില്ല. കോട്ടയം മണർകാട്ടെ മിക്ക റോഡുകളും തകർന്ന നിലയിലാണ്. മാസങ്ങള്‍ക്ക്‌ മുമ്പ് നവീകരിച്ച മണര്‍കാട്‌ വണ്‍വേ ബൈപ്പാസില്‍ വീണ്ടും കുഴി രൂപപ്പെട്ടതു യാത്രക്കാര്‍ക്കു ദുരിതമായി മാറിയത്‌. റോഡില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടത്‌ അപകടഭീക്ഷണിക്കൊപ്പം ഗതാഗതകുരുക്കിന്‌ ഇടയാക്കുന്നു. കുഴികള്‍ ചെറുതാണെങ്കിലും വാഹനങ്ങള്‍ വേഗം കുറയ്‌ക്കുന്നതു തിരക്കിനു കാരണമാകുന്നു. ഇന്നു മുതല്‍ സ്‌കൂള്‍ തുറക്കുന്നതിനാല്‍ തിരക്കു വീണ്ടും കൂടും. വൈകുന്നേരങ്ങളില്‍ ഉള്‍പ്പെടെ […]