ഇത്രയും നന്ദികെട്ടവർ സിനിമ മേഖലയിൽ മാത്രമേയുള്ളു ; രാമചന്ദ്രബാബുവിന്റെ ആത്മാവ് നിങ്ങളോട് പൊറുക്കട്ടെ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ മലയാള സിനിമയിലെ ഒരു നടനോ നടിയോ വന്നുകാണാത്തതിലും അനുശോചനയോഗം നടത്താത്തതിലും താരങ്ങൾക്കു നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര സംവിധായകൻ ആർ.സുകുമാരൻ. ഛായാഗ്രാഹകന്റെ മൃതദേഹം പേട്ടയിലെ വീട്ടിലും കലാഭവനിലും പൊതുദർശനത്തിന് വച്ചപ്പോൾ മലയാള സിനിമയിലെ ഒരു നടനോ നടിയോ തിരുവനന്തപുരത്തുള്ളവർ പോലും വന്നുകണ്ടില്ല. ഒരു അനുശോചനയോഗം പോലും നടത്തിയില്ല. ഇത്രയും നന്ദികെട്ടവരാണ് സിനിമാ മേഖലയിലുള്ളവരെന്ന് അദ്ദേഹം പറഞ്ഞു. ‘പറഞ്ഞുകേട്ടിട്ടുണ്ട്. സിനിമാലോകത്തുള്ള ബന്ധങ്ങൾ വെള്ളിത്തിരയിൽ തെളിഞ്ഞു മായുന്ന ഡിസംബർ പോലെ […]