പദ്ധതി നടത്തിപ്പിന് കാശില്ല ; ബസ്സ്റ്റാൻഡ് അഞ്ച് കോടിയ്ക്ക് സഹകരണബാങ്കിൽ പണയം വച്ച് നഗരസഭ

  സ്വന്തം ലേഖിക മലപ്പുറം: വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പണമില്ലാത്തതിനാൽ അഞ്ചുകോടിക്ക് ബസ്സ്റ്റാൻഡ് പണയംവെക്കാനൊരുങ്ങി മലപ്പുറം നഗരസഭ. മലപ്പുറം സർവീസ് സഹകരണബാങ്കിലാണ് പണയംവെക്കുക. പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയിൽ നഗരസഭയുടെ വിഹിതത്തിന് പണം കണ്ടെത്താനാണ് ഈ നീക്കം. നഗരസഭാ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്സ്റ്റാൻഡ് പണയംവെക്കാൻ തീരുമാനിച്ചത്. കുറഞ്ഞ പലിശയായതിനാലാണ് മലപ്പുറം സർവീസ് സഹകരണബാങ്കിനു നൽകുന്നത്. 332 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂവണിയാൻ നഗരസഭയ്ക്കു മുൻപിൽ ഇതുമാത്രമായിരുന്നു മാർഗം. പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയുടെ 50 ശതമാനം നഗരസഭയും ബാക്കി 50 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം. […]