മലപ്പുറം കുഴിമന്തിയിലെ ഭക്ഷ്യവിഷബാധ; ഹോട്ടലിൻ്റെ അടുക്കള പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ; ലൈസൻസ് ഇല്ലാഞ്ഞിട്ടും ഹോട്ടൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ നഗരസഭാ സൂപ്പർവൈസറെ സസ്പെന്റ് ചെയ്തു; ഹോട്ടൽ തുറന്നതിന് പിന്നിൽ സെക്രട്ടറിയ്ക്കും പങ്ക്; സെക്രട്ടറിക്കെതിരെ നടപടി എടുക്കാതെ നഗരസഭ
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലിൻ്റെ അടുക്കള പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തിയതോടെ നഗരസഭാ ഹെൽത്ത് സൂപ്പർവൈസറെ സസ്പെന്റ് ചെയ്തു. ലൈസൻസ് ഇല്ലാഞ്ഞിട്ടും ഹോട്ടൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതിനാണ് നഗരസഭാ സൂപ്പർവൈസർ എം ആർ സാനുവിനെ സസ്പെന്റ് ചെയ്തത്. ലൈസൻസ് ഇല്ലാത്ത ഹോട്ടൽ തുറക്കുന്നതിനായി സൂപ്പർവൈസർ തയ്യാറാക്കിയ ഫയലിൽ ഒപ്പിട്ട് അനുമതി നല്കിയ സെക്രട്ടറിയ്ക്കും അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമായി. എന്നാൽ സെക്രട്ടറിക്കെതിരെ നടപടി എടുക്കാൻ നഗരസഭ അധ്യക്ഷ തയ്യാറായിട്ടില്ല. ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിച്ചത് ലൈസൻസില്ലാതെയാണെന്ന് ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു. […]