മഹാരാജാസ് കോളേജിലെ സംഘർഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‍യു, എസ്എഫ്ഐ സംഘർഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പടക്കം ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഡിസിപി എസ് ശശിധരൻ പറഞ്ഞു. കോളേജിന് സമീപമുള്ള എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലും ഇന്നലെ സംഘർഷം നടന്നിരുന്നു. 10 എസ്എഫ്ഐക്കാർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറ് കെഎസ്‍യു നേതാക്കളെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. […]