play-sharp-fill

‘മഹാ’ ചുഴലിക്കാറ്റ് : ശനിയാഴ്ചവരെ അതിജാഗ്രതാ നിർദ്ദേശം ; മീൻ പിടുത്തം നിരോധിച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം : മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് ശനിയാഴ്ച വരെ കേരളത്തീരത്ത് അതിജാഗ്രതാ നിർദ്ദേശം.കടൽ പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ മീൻ പിടുത്തം പൂർണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു. മത്സ്യത്തൊഴിലാളികളെ പൂർണമായും തിരിച്ചു വിളിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്ക് മുൻപ് ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കും.മണിക്കൂറിൽ 90 മുതൽ 140 കിമീ വരെയാണ് വേഗത.ഇനിയുള്ള സമയങ്ങളിൽ കടൽ അതിപ്രക്ഷുബ്ധാവസ്ഥയിൽ തുടരുന്നതാണ്.